BE YOU
ഇന്നത്തെ സമൂഹം സ്വന്തം ഇഷ്ടങ്ങൾ അറിയാതെ പോവുകയാണോ...? അല്ല...!അറിയാത്തതല്ല... മറ്റെന്തെക്കെയോ ആണ് ഇഷ്ടങ്ങളെന്ന് സ്ഥാപിക്കുകയാണ്. ആരെയൊക്കെയോ കാണിക്കാൻ... അല്ലെങ്കിൽ മറ്റാരെയോ പോലെ ആവാൻ. എന്തിനാണ് മറ്റൊരാളായി മാറുന്നത് ! നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കുന്നതല്ലേ അഭികാമ്യം. അല്ലാത്ത പക്ഷം ജീവിതത്തിൽ സംതൃപ്തിയുടെ സന്തോഷം രുചിക്കാൻ സാധിച്ചെന്ന് വരില്ല.
ട്രെൻഡുകളെ പിന്തുടരുന്നതിൽ കുഴപ്പമൊന്നുമില്ല... എന്നാൽ ഈ പിന്തുടരൽ പൊള്ളയായ ചില കാഴ്ച്ചപാടുകൾ നിങ്ങളെ പറ്റി മറ്റുള്ളവരിൽ സൃഷ്ടിക്കുന്നതിനുള്ള കാട്ടിക്കൂട്ടലുകൾ ആവരുത്. ട്രെൻഡുകൾ എങ്ങനെയാണ് ഉണ്ടാവുന്നത്...? ചിന്തിക്കുക... ഒരു കാര്യം ട്രെൻഡായി മാറുന്നത് അത് കൂടുതൽ ആളുകൾ അനുകരിക്കുമ്പോഴാണ്. എന്നാൽ കൂടുതൽ പേർ അനുകരിച്ചു എന്നത്കൊണ്ട് അവ നല്ലതാവണമെന്നില്ല... (ചീത്തയുമാകണമെന്നുമില്ല). അനുകരണങ്ങളിലേക് കടക്കുന്നതിന് മുന്നോടിയായി ഇത്തരത്തിലൊരു വിവേചിച്ചറിയലിന് മനസ്സിനെ ഒന്ന് വിധേയപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങൾക്ക് സ്വന്താമായി നിലപാടുകൾ ഉണ്ടാകും... അവയാണ് നിങ്ങളെ നിങ്ങളാക്കുന്നത്.
യാതൊരു താല്പര്യവും ഇല്ലാതെ ഇരുന്ന് Hollywood Movies കാണുന്നവരെ എനിക്കറിയാം. തീരെ നിവർത്തിയില്ലാതെ മടുക്കുമ്പോൾ കഥ മാത്രം ചോദിച്ചറിഞ്ഞ് കണ്ട പോലെ നടിക്കുന്നവരും ഉണ്ട്. Just to maintain their Pseudo charecter. പക്ഷേ... എന്തുകൊണ്ട്... !!! Molly wood movies എന്താ മോശം ആണോ...? Hollywood ആണ് സ്റ്റാൻഡേർഡ് എന്ന് നിങ്ങളോട് ആരേലും പറഞ്ഞോ...? എല്ലാ കലാസൃഷ്ടികൾക്കും അതിന്റേതായ മഹത്വം ഉണ്ട്. ട്രെൻഡ് ലിസ്റ്റിൽ വന്നതിന്റെ പേരിൽ മാത്രം കുത്തിയിരുന്ന് Money Heist കാണുന്നവരെയും എനിക്കറിയാം. ഇഷ്ടപ്പെട്ട് കാണുന്നതല്ല... കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നത്. എന്തിന് വേണ്ടി...!!! വാട്സാപ്പിൽ സ്റ്റാറ്റസിടാൻ...? ഇഷ്ടമുള്ള ആളെ കാണിക്കാൻ...? വെറുതെ വമ്പ് പറയാൻ...? എന്നിട്ട് എന്ത് നേടി...? മറ്റുള്ളവർക്ക് മുന്നിൽ പൊള്ളയായ ഒരു വ്യക്തിത്വം! പക്ഷേ... കുറേ നാൾ കഴിയുമ്പോൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ പേറുന്ന, മുഖമില്ലാത്ത ഒരാളായി നിങ്ങൾ മാറിയിരിക്കും. നിങ്ങൾക്ക് നിങ്ങളെ തന്നെ നഷ്ടമാകും. Do what you like, only then you will be satisfied.
ബാഹുബലി സിനിമ ഇനിയും കണ്ടിട്ടില്ലാത്ത രണ്ട് മലയാളി സുഹൃത്തുക്കൾ എനിക്കുണ്ട്. അത് തുറന്ന് പറയുന്നതിൽ അവരിൽ യാതൊരു നഷ്ടബോധവും ജാള്യതയും ഉള്ളവാകുന്നതായി എനിക്ക് തോന്നിയില്ല. എന്നാൽ ചിലരെങ്കിലും ഇത് കേട്ട് ഞെട്ടൽ കൊള്ളുന്നു...എന്തുകൊണ്ട്...? ഹിറ്റായ സിനിമകൾ എല്ലാം എല്ലാവരും കണ്ടിരിക്കണം, ഇഷ്ടപ്പെടണം എന്നുണ്ടോ...?
ഇവ മാത്രമല്ല ഇവയോടൊപ്പമെല്ലാമുള്ള ചില മുൻവിധികളും മാറേണ്ടിയിരിക്കുന്നു. ട്രെൻഡിനൊപ്പം പോകാത്തവരെയൊക്കെ Updated ആവാത്തവരായും, സ്വന്തമായി ആശയങ്ങൾ ഇല്ലാത്തവരായും, പ്രതികരിക്കാൻ ഭയമുള്ളവരായുമാണ് ഇന്ന് ആളുകൾ കാണുന്നത്. വർഷങ്ങൾക്ക് മുൻപ് social media -ൽ സ്വന്തം ഫോട്ടോസ് അപ്ലോഡ് ചെയ്തിരുന്ന പെൺകുട്ടികളെ മോശക്കാരായി കണ്ടിരുന്നു. എന്നാൽ ഇന്ന് സ്ത്രീശാക്തീകരണത്തിന്റെ അതിപ്രസരത്തിൽ അവയ്ക്ക് മാറ്റം വന്ന്, സ്വന്തം ഫോട്ടോസ് അപ്ലോഡ് ചെയ്യാത്ത പെൺകുട്ടികൾ ഭീരുക്കളായും ഓർത്തഡോക്സ് ചിന്താഗതിക്കാരുമായി കാണപ്പെടുന്ന വിധത്തിലായി. ശക്തീകരണം എന്നത് അടിച്ചേൽപ്പികലല്ല, സ്വാതന്ത്ര്യം ആണ്. "പെൺകുട്ടികൾ ആണെങ്കിൽ അവൾ മാറിൽ ഷാൾ പുതച്ചേ നടക്കാവൂ എന്നത് ശരിയല്ല " എന്ന് പറഞ്ഞ് വയ്ക്കുന്നതിന്റെ ഉദ്ദേശം പെൺകുട്ടികൾ ഷാൾ ഇടരുത് എന്നല്ല. മറിച്ച് ഷാൾ ഇടാൻ താല്പര്യമുള്ളവർക്ക് ഇടാം, ഇടാൻ താല്പര്യമില്ലാത്തവർക്ക് ഇടാതെയും നടക്കാം എന്ന സ്വതന്ത്ര്യതയാണ്.
ട്രെൻഡ് following വായനയുടെ ലോകത്തെയും ബാധിച്ചിരിക്കുന്നുവോ...? വായനക്കാരെ വിലയിരുത്തുന്നതിലും ഇത്തരത്തിൽ ചില അളവുകോലുകൾ കാണാം. ലോക പ്രശസ്ത അല്ലെങ്കിൽ അവാർഡുകൾ വാരിക്കൂട്ടിയ പുസ്തകങ്ങൾ വായിച്ചതുകൊണ്ട് മാത്രം ഒരാൾ നല്ല വായക്കാരൻ ആവുന്നില്ല... അത്തരത്തിലുള്ള പുസ്തകങ്ങൾ വായിക്കാത്തതിനാൽ ഒരാൾ നല്ല വായനക്കാരൻ അല്ലാതെയും ആവുന്നില്ല. വായന ആസ്വധിക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ ഒരു നല്ല വായനക്കാരൻ ആണ്. ഓരോ വായനക്കാരന്റെയും genre ഒരാളിൽ നിന്ന് മറ്റൊരാൾ എന്ന പോലെ വ്യത്യസ്തമായിരിക്കും. "ഹാരിപോട്ടർ" ന്റെ എഴുത്തുകാരി J.K. Rowling പറഞ്ഞുവെച്ചു : "If you don't like to read, you haven't found the right book".

എന്നോട് തന്നെ.
🔥pewer🔥
ReplyDelete😉😉😉
Delete👏🤝👍
ReplyDelete❣️❣️❣️
Delete