പ്രതീക്ഷയുടെ ഡയറി കുറിപ്പുകൾ

റോൾമോഡൽ ആക്കാൻ തോന്നിയ, എന്നെ ഇൻസ്പെയർ ചെയ്ത് ഒരുപാട് സ്ത്രീ വ്യക്തിത്വങ്ങൾ ഉണ്ട്. ഇവിടെ എഴുതുന്നത് അവരിൽ ഒരാളെ കുറിച്ചാണ്. ഈ ലോക്ക് ഡൗൺ ദിനങ്ങളിൽ "The Diary of a Young Girl" - എന്ന പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ 15 വയസ്സുകാരി പെൺകുട്ടി ആൻഫ്രാങ്ക്.
കടുത്തവേദന സമ്മാനിക്കുന്ന ഡയറിക്കുറിപ്പുകൾ ആയിട്ടായിരിക്കും പലരും ഇതിനെ കാണുക... എന്നാൽ അതിനുമപ്പുറം അതിജീവനത്തിന് ശക്തിയുള്ള ഒരു വലിയ പ്രതീക്ഷയുടെ മുഖം ആ എഴുത്തുകളിൽ തെളിയുന്നുണ്ട്.
അവൾ എഴുതി :
" when, I was alone with nature, I realised, realised without actually knowing it, that fear is a sickness for which, there is only one remedy, anyone who is as if freed, I was in,shout look at nature and see that god is much closer than most people think. "

- ആനിന്റെ "Tales from the secret Annex" എന്നാ അധ്യായത്തിൽ നിന്നുള്ള വാക്കുകളാണിവ. 1942 മുതൽ 44 വരെ ഒളിത്താവളത്തിൽ താമസിച്ചു കൊണ്ടിരിക്കുകയാണ് ഈ രചന ഉടലെടുക്കുന്നത്.അദ്ധ്യായം തുടങ്ങുന്നത് തന്നെ വെടിഒച്ചകളും പീരങ്കി ഒച്ചകളും മുഴങ്ങുന്ന ഭീകരമായ അന്തരീക്ഷത്തിലാണ്. ആൻ ഫ്രാങ്ക് എന്നൊരു പേരിൽ ചുരുക്കാൻ കഴിയുന്നതല്ല ആ വ്യക്തി ത്തിന്റെ മഹത്വം. മരണത്തെ പോലും ഭയക്കാതെ,പ്രതീക്ഷ കൈവിടാതെ, തന്റെ ജീവിതം ലോകത്തിനു മുന്നിൽ മാതൃകയായി മാറ്റിയവൾ.

1945ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പതിനഞ്ചാം വയസ്സിൽ നാസി കോൺസൻട്രേഷൻ ക്യാമ്പിൽ വച്ചാണ് ആൻ മരണപ്പെടുന്നത്. ക്യാമ്പിൽ പടർന്നുപിടിച്ച പകർച്ചവ്യാധികൾ മൂലം 17000 ഓളം ആളുകൾ അവിടെ മരണമടഞ്ഞു. അതിലൊരാൾ ആൻ ഫ്രാങ്ക് ആയിരുന്നു.

ആൻ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകളും ജീവിതചരിത്രവും ഇന്ന് സുപ്രസിദ്ധമാണ്. എന്നാൽ, ഒരു കേട്ടറിവ് ലൂടെ മാത്രം അറിയേണ്ടതല്ല ആ ജൂത പെൺകുട്ടിയുടെ കഥ. Kitty എന്ന പേരിട്ടത് തന്റെ സുഹൃത്തിനോട് പറയുന്നതുപോലെ സങ്കൽപ്പിച്ച്, ആൻ എന്ന കൗമാരക്കാരി ഈ ഡയറി എഴുതുമ്പോഴെല്ലാം, പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് രക്ഷപ്പെടാം എന്നുള്ള പ്രതീക്ഷ അവളിൽ ഉണ്ടായിരുന്നു. എഴുതിയ ഓരോ വരികളിലും അതിജീവനത്തിന്റെ ശക്തി പകർന്നു തന്ന ആൻ ഫ്രാങ്കിനെ ഇന്ന് നാം അടുത്തറിയേണ്ടതുണ്ട്. കാരണം ലോകജനതയെ മുഴുവൻ ദുരിതത്തിൽ ആഴ്ത്തിയ കൊറോണ എന്നൊരു മഹാമാരിക്ക്‌ നാമിന്ന് സാക്ഷ്യം വഹിക്കുകയാണ്. ഭയത്താലും ആശങ്കകളാലും മനസ്സ് പിടയുമ്പോൾ വെളിച്ചം പകരുന്ന ഒരു ഉറവിടം ചരിത്രത്തിൽ നിലകൊള്ളുന്നത് നാം അറിയണം. ആ ജർമ്മൻ ബാലികയുടെ ദൃഢനിശ്ചയത്താൽ ജനിച്ച ഓരോ കുറിപ്പുകളിലും ഓരോ താളുകളിലും ആണ് മേൽപ്പറഞ്ഞ ഉറവിടം ഒളിച്ചിരിക്കുന്നത്.

നേരം ഇരുളുമ്പോൾ പോലും അപ്രതീക്ഷിതമായ പൊട്ടിത്തെറികളും തുടർന്ന് അലമുറകളും പെരുകിക്കൊണ്ടിരിക്കുന്നു. വാക്കുകളിൽ വിവരിക്കാനാവാത്തവിധം ഭയം ആനിന്റെ മനസ്സിനെയും ശരീരത്തെയും അലട്ടിയിരുന്നു. പൊട്ടിത്തെറികളുടെ മൂർദ്ധന്യാവസ്ഥയിൽ എല്ലാം മറന്ന് ഓടിരക്ഷപ്പെട്ട ആ പെൺകുട്ടിയെ ഒടുവിൽ ആശ്വസിപ്പിക്കാൻ ആയത് പ്രകൃതിയിലെ ദൈവാംശത്തിനാണ്. ഉദയ സൂര്യന്റെ പശ്ചാത്തലത്തിൽ ജമന്തിപ്പൂക്കളും പുൽമേടുകളും അങ്ങനെ അവൾക്ക് ഏറെ നേരം കൂട്ടായി.അവൾ എഴുതി " പ്രകൃതിയോടൊപ്പം ഉള്ള ഏകാന്തതയിൽ ഞാനത് തിരിച്ചറിഞ്ഞു. ഞാൻതന്നെ അറിയാതെ. ഭയം എന്നത് ഒരേയൊരു മരുന്ന് മാത്രമുള്ള രോഗമാണ്. എന്നെപ്പോലെത്തന്നെ ഭയാവസ്ഥയിൽ ഇരിക്കുന്ന ഏതൊരാളും ഒരു നിമിഷം പ്രകൃതിയിലേയ്ക്ക് നോക്കണം. നമ്മളിൽ പലരും ചിന്തിക്കുന്നതിനേക്കാൾ അരികിലാണ് ദൈവം എന്ന് അറിയാൻ സാധിക്കും."..... " അതിനുശേഷം എത്രതന്നെ ബോംബുകൾ തൊട്ടടുത്ത വീണാലും എനിക്ക് ഭയം അനുഭവപ്പെട്ടിട്ടില്ല. "- ആൻ തന്റെ ഡയറിക്കുറിപ്പിൽ കൂട്ടിച്ചേർത്തു. ഈ വാക്കുകൾ നാം ഓരോരുത്തർക്കും ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ. ജാഗ്രത എന്ന ദൃഢമായ നിലപാടിൽ നിന്നും ഭയത്തിലേക്ക് വഴുതി വീഴാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ.



Comments

Popular posts from this blog

Experience As a Physical Science Teacher

BE YOU