ആധുനികലോകം ശാസ്ത്രത്തിന്റെ സദ്ഫലങ്ങൾ അനുഭവിക്കുന്നതോടൊപ്പം ദുഷ്ഫലങ്ങളും അനുഭവിക്കുന്നു. ഏതൊരു ഗുണത്തിനും ദോഷം ഉണ്ടെന്ന നാട്ടുവർത്തമാനം പൊതു മാനദണ്ഡമാക്കിയാൽ പോലും ഇത് സത്യമാണെന്ന് കാണാം. എന്നാൽ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അടച്ചാക്ഷേപിച്ചു തള്ളിക്കളയുന്ന ചില, "യാഥാസ്ഥിതികർ" എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ നമ്മുക്ക് ചുറ്റും ചിലപ്പോൾ നമ്മുക്കുള്ളിലും ഉണ്ട്.സ്ത്രീയെന്നാൽ അടുക്കളയിലെ യന്ത്രം എന്ന പൊതുബോധത്തെ പൊളിച്ചടുക്കിയ, ഈയടുത്തിടെ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമയാണ് "The Great Indian Kitchen". അതിലെ കാർന്നോരെ പോലെ... നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ !? നമ്മുടെ ഇടയിൽ ചില ആളുകൾക്ക് കല്ലുകളോട് പ്രണയമാണ്. അമ്മിക്കല്ല് തന്നെ വേണം മിക്സ് പറ്റത്തില്ല, ആട്ടുകല്ല് തന്നെ വേണം ഗ്രൈൻഡർ പറ്റത്തില്ല, അലക്ക് കല്ല് തന്നെ വേണം വാഷിംഗ് മെഷീൻ പറ്റത്തില്ല, കല്ല് ചേർത്തുവെച്ച പുക അടുപ്പ് തന്നെ വേണം ഗ്യാസ് പറ്റത്തില്ല. ഇങ്ങനെ ശിലായുഗത്തിന്റെ ബാക്കിപത്രങ്ങൾ എന്നോണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ചില കല്ലു പ്രേമികൾ. കാലം മാറിയാലും ഇത്തരക്കാർക്ക് കല്ല് തന്നെ മുഖ്യം. എന്തുകൊണ്ടാണ് ഇ...